Contact Information

Kozhikode
Kerala

We Are Available 24/ 7. Call Now.

കോഴിക്കോട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാതല മീഡിയാ റിലേഷന്‍സ് സമിതി രൂപീകരിക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ ഉത്തരവിട്ടു. മാധ്യമ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച പരാതികളിലും മാധ്യമ സംബന്ധമായ മറ്റുകാര്യങ്ങളിലും തീര്‍പ്പുകല്‍പ്പിക്കുകയും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറെ സഹായിക്കുകയുമാണ് സമിതിയുടെ ചുമതല. മാധ്യമ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിനും ആവശ്യമെങ്കില്‍ തുടര്‍ നടപടികള്‍ ശുപാര്‍ശ ചെയ്യുന്നതിനുമാണ് സമിതി. ജില്ലാ കലക്ടര്‍ ചെയര്‍മാനായ സമിതിയില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറായിരിക്കും കണ്‍വീനര്‍. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിലെ റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍, കലക്ടറേറ്റിലെ ലോ ഓഫീസര്‍, ഒരു വിശിഷ്ട മാധ്യമ/സാമൂഹ്യ പ്രവര്‍ത്തകന്‍ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങളായി ഉണ്ടാവുക. ജില്ലാതല മീഡിയാ റിലേഷന്‍സ് സമിതിയുടെ തീരുമാനങ്ങളിന്മേലുള്ള അപ്പീല്‍ പരിശോധിച്ച് തീരുമാനമെടുക്കുന്നതിന് അപേക്ഷകള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കണം. ഡിസംബര്‍ 16 വരെയാണ് സമിതിയുടെ കാലാവധി.

Share:

administrator

Leave a Reply

Your email address will not be published. Required fields are marked *