Contact Information

Kozhikode
Kerala

We Are Available 24/ 7. Call Now.

മാവൂര്‍: മാവൂര്‍ ഗ്രാമപഞ്ചായത്തിലെ 11-ാം വാര്‍ഡ് താത്തൂര്‍ പൊയിലിലെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി കുഴഞ്ഞു വീണു മരിച്ചു. മാവൂര്‍ പൈപ്പ് ലൈന്‍ പാറപ്പുറത്ത് വീട്ടില്‍ കെ അനില്‍ കുമാര്‍(54) ആണ് മരിച്ചത്. വെള്ളിയാഴ്ച എട്ടരയോടെ വീട്ടിലെ കുളിമുറിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സജീവ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനും മാവൂര്‍ പൈപ്പ് ലൈന്‍ റെസിഡന്‍ഷ്യല്‍ അസോസിയേഷന്‍ മുന്‍ സെക്രട്ടറിയും ആയിരുന്നു. നവതരംഗ് താത്തൂര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് സെക്രട്ടറി, അണിയറ നാടകവേദി സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അച്ഛന്‍: പരേതനായ ഭാസ്‌ക്കരന്‍. അമ്മ: പരേതയായ നാരായണി. ഭാര്യ: അമ്പിളി. മക്കള്‍: അളകനന്ദ, ആര്യനന്ദ.

Share:

administrator

Leave a Reply

Your email address will not be published. Required fields are marked *