ഓട്ടോ ഇടിച്ച സൈക്കിളില്‍ നിന്നും വീണ പതിനാലുകാരന്‍ ലോറി കയറി മരിച്ചു

എറണാകുളം: മറ്റൊരു വാഹനമിടിച്ച് സൈക്കിളില്‍ നിന്നും വീണ പതിനാലുകാരന്‍ ലോറി കയറി മരിച്ചു. വാഴകാല സ്വദേശി മുഹമ്മദ് അസ്ലം ആണ് മരിച്ചത്. പടമുകളിലാണ് ദാരുണ സംഭവം. സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്നതിനിടെയാണ് അപകടം. ഓട്ടോ ഇടിച്ച് സൈക്കിളില്‍ നിന്നും റോഡില്‍ വീണ മുഹമ്മദിന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു.

