കാരശ്ശേരിയില്‍ വീട്ടമ്മ കോണിപ്പടിയില്‍ നിന്നും വീണ് മരിച്ചു

മുക്കം: കാരശ്ശേരിയില്‍ വീട്ടമ്മ കോണിപ്പടിയില്‍ നിന്നും വീണ് മരിച്ചു. ആനയാംകുന്ന് മേലേ മുക്കത്ത് പരേതനായ ബീരാന്‍കുട്ടിയുടെ ഭാര്യ ഉമ്മു സല്‍മ(55) ആണ് മരിച്ചത്. വീടിന് പിന്നില്‍ ടറസിലേക്കുള്ള കോണിപ്പടിയില്‍ നിന്ന് കാല്‍ തെന്നി വീഴുകയായിരുന്നു. സാരമായി പരുക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മക്കള്‍: ലൈജു, ഫാസില്‍, ലുബീന. മരുമക്കള്‍: ആരിഫ്, ജാസ്മിന്‍. ഖബറടക്കം നാളെ ഉച്ചയോടെ തണ്ണീര്‍പൊയില്‍ ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍.

