പി പി മത്തായി മരണം; സി ബി ഐ ഏഴ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു


പത്തനംതിട്ട: ചിറ്റാറില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത് പി പി മത്തായി മരിച്ച കേസില്‍ ഏഴ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചു. അന്യായമായാണ് മത്തായിയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. വനംവകുപ്പിന്റെ ക്യാമറ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു ഉദ്യോഗസ്ഥര്‍ മത്തായി കസ്റ്റഡിയിലെടുത്തത്. എന്നാല്‍ അങ്ങനെയൊരു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നില്ല. തെളിവെടുപ്പിനിടെ മത്തായി കിണറ്റില്‍ വീണപ്പോള്‍ ഉദ്യോഗസ്ഥര്‍ രക്ഷിച്ചതുമില്ല.


