സന്നിധാനത്ത് ജീവനക്കാരനെ തേങ്ങ കൊണ്ട് എറിഞ്ഞു പരുക്കേല്‍പിച്ചു; അയ്യപ്പ ഭക്തന്‍ അറസ്റ്റില്‍

ശബരിമല: സന്നിധാനത്ത് ജീവനക്കാരനെ തേങ്ങ കൊണ്ട് എറിഞ്ഞു പരുക്കേല്‍പിച്ചു. താല്‍ക്കാലിക ജീവനക്കാരനായ കോഴിക്കോട് ഉള്ള്യേരി സ്വദേശി ബിനീഷിനാണ് പരിക്കേറ്റത്. സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. തിരുനല്‍വേലി സ്വദേശി ശ്രീരാമിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഉച്ചയ്ക്ക് നട അടച്ചതിനെ തുടര്‍ന്ന് ബിനീഷും മറ്റ് തൊഴിലാളികളും ചേര്‍ന്ന് മാളികപ്പുറവും പരിസരവും കഴുകി വൃത്തിയാക്കുന്നതിനിടെ ഒരു സംഘം അയ്യപ്പന്മാര്‍ അകത്തേക്ക് കടക്കാന്‍ ശ്രമിച്ചു. ഇവരെ തടഞ്ഞതോടെ വാക്കേറ്റമായി. ഇതിനിടെ ഒരാള്‍ ബിനീഷിന്റെ തലയ്ക്ക് തേങ്ങ എറിയുകയായിരുന്നു.

