ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്റര്‍; പ്രവാസി സംഗമം സംഘടിപ്പിച്ചു

കൊടുവള്ളി: ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്റര്‍ ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രവാസി സംഗമം കേരള സംസ്ഥാന പ്രവാസി ലീഗ് പ്രസിഡന്റ് ഹനീഫ മുന്നിയൂര്‍ ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ മൗലവി ഖത്തര്‍ കെ എം സി സി അധ്യക്ഷത വഹിച്ചു. കെ പി മുഹമ്മദ് സ്വാഗതം പറഞ്ഞു. പി വി മനാഫ് അരീക്കോട് മുഖ്യ പ്രഭാഷണം നടത്തി. കെ പി മുഹമ്മദന്‍സ്, അഷ്റഫ് തങ്ങള്‍ തച്ചംപൊയില്‍, ഇ കെ മുഹമ്മദലി അമ്പലക്കണ്ടി, സൈഫുദ്ധീന്‍ പി സി, ടി പി മൊയ്ദീന്‍ വെണ്ണക്കാട്, മുനീര്‍ നെല്ലാങ്കണ്ടി എന്നിവര്‍ സംസാരിച്ചു.

