Naattuvaartha

News Portal Breaking News kerala, kozhikkode,

മദ്യലഹരിയില്‍ വാഹനമോടിച്ച് അപകടം വരുത്തിയ സംഭവത്തില്‍ എസ് ഐക്കെതിരെ കേസ്

ചെറുത്തോണി: മദ്യലഹരിയില്‍ വാഹനമോടിച്ച് അപകടം വരുത്തിയ സംഭവത്തില്‍ എസ് ഐക്കെതിരെ കേസ്. അങ്കമാലി എസ് ഐ. വി കെ രവിക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇദ്ദേഹം ഓടിച്ച കാര്‍ കഞ്ഞിക്കുഴിയില്‍ നിര്‍ത്തിയിട്ട കാറിലിടിച്ചാണ് അപകടം. രണ്ട് വാഹനങ്ങള്‍ക്കും കേടുപാട് സംഭവിച്ചു. ഞായറാഴ്ച വൈകീട്ട് കഞ്ഞിക്കുഴി ടൗണിലായിരുന്നു സംഭവം. നാട്ടുകാരാണ് അപകടം നടന്ന വിവരം പോലീസില്‍ അറിയിച്ചത്. കഞ്ഞിക്കുഴി പോലീസ് എത്തി അപകടമുണ്ടാക്കിയ എസ് ഐയെ വൈദ്യപരിശോധനക്ക് വിധേയനാക്കിയപ്പോള്‍ മദ്യപിച്ചതായി കണ്ടെത്തി. സംഭവത്തില്‍ കേസെടുത്തതായും പോലീസ് അറിയിച്ചു.


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!