ഇടപ്പള്ളിയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരുക്ക്

എറണാകുളം: ഇടപ്പള്ളിയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരുക്കേറ്റു. ഇടപ്പള്ളിയിലെ സിഗ്‌നല്‍ ജംഗ്ഷനിലാണ് വാഹനാപകടം നടന്നത്. എറണാകുളം ഡിപ്പോയിലേക്ക് പോകുകയായിരുന്ന കെ എസ് ആര്‍ ടി സി ബസാണ് അപകടത്തില്‍ പെട്ടത്. ബസ് ഒരു മിനി ലോറിയില്‍ ഇടിച്ച ശേഷം മിനിലോറി ശബരിമല തീര്‍ത്ഥാടകരുടെ വാഹനത്തില്‍ ഇടിച്ചു. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. കെ എസ് ആര്‍ ടി സി ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണം.

