ഫുട്‌ബോള്‍ കളിക്കിടെ കുഴഞ്ഞുവീണു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

പുതുപ്പാടി: ഫുട്‌ബോള്‍ കളിക്കിടെ കുഴഞ്ഞുവീണു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഈങ്ങാപ്പുഴ പുറ്റേന്‍ കുന്ന് നാലേക്ര എ പി ദാസന്റെയും(പുതുപ്പാടി കോ ഓപ്പറേറ്റീവ് ബാങ്ക്) ബീനയുടെയും മകന്‍ ജുബിന്‍ ദാസ് (22) ആണ് മരിച്ചത്. ഒരാഴ്ച മുമ്പ് ഉള്യേരിയില്‍ വെച്ചാണ് ജുബിന്‍ ദാസ് കുഴഞ്ഞു വീണത്.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സഹോദരങ്ങള്‍: ജിതിന്‍ ദാസ്, ജിഷ്ണുദാസ്. സംസ്‌കാരം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ചൊവ്വ ഉച്ചയോടെ വീട്ടുവളപ്പില്‍.

