ജമ്മുവില്‍ പാലം തകര്‍ന്നു വീണ് നിരവധി പേര്‍ക്ക് പരിക്കേറ്റു

ജമ്മു കശ്മീര്‍: ജമ്മുവില്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന പാലം തകര്‍ന്നുവീണ് 27 പേര്‍ക്ക് പരിക്കേറ്റു. ജമ്മു കശ്മീരിലെ സാംബ ജില്ലയിലാണ് അപകടമുണ്ടായത്. പരിക്കേറ്റ 27 പേരും തൊഴിലാളികളാണെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില ഗുരുതരമായതിനാല്‍ അവരെ വിദഗ്ധ ചികിത്സയ്ക്കായി ജമ്മുവിലെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. രാംഗഡ്-കൗല്‍പൂരില്‍ ദേവിക നദിക്ക് കുറുകെ നിര്‍മിക്കുന്ന പാലമാണ് തകര്‍ന്നത്. ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷനാണ്(ബി ആര്‍ ഒ) പാലം നിര്‍മിക്കുന്നതിന്റെ ചുമതല. പാലത്തിന് അപകടമുണ്ടാകാനുള്ള കാരണം അന്വേഷിച്ച് ഉടന്‍ കണ്ടെത്തുമെന്ന് സാംബയിലെ ഡെപ്യൂട്ടി കമ്മീഷണര്‍ അനുരാധ ഗുപ്ത വ്യക്തമാക്കി.

READ ALSO: നടിയെ ആക്രമിച്ച കേസില്‍ ആശങ്ക രേഖപ്പെടുത്തി ആക്രമിക്കപ്പെട്ട നടി

