കൂടത്തായ് കൂട്ടക്കൊല കേസ്; മൃതദേഹങ്ങള്‍ ഫോറന്‍സിക് പരിശോധന നടത്തണമെന്ന ഹര്‍ജി കോടതി പരിഗണിക്കുന്നത് മാറ്റി


താമരശേശരി: കൂടത്തായ് കൂട്ടക്കൊല കേസില്‍ കൊല്ലപ്പെട്ട നാലു പേരുടെ മൃതദേഹങ്ങള്‍ ഫോറന്‍സിക് പരിശോധന നടത്തണമെന്ന ഹര്‍ജി കോടതി പരിഗണിക്കുന്നത് മാറ്റി. ഈ മാസം 25ലേക്കാണ് മാറ്റിയത്. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റി വെച്ചത്. സിലി, റോയ് എന്നിവര്‍ ഒഴികെയുള്ളവരുടെ മൃതദേഹങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യം. പൊന്നാമറ്റം ടോം തോമസ്, ഭാര്യ അന്നമ്മ, മഞ്ചാടിയില്‍ മാത്യു, സിലിയുടെ മകള്‍ ആല്‍ഫൈന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ പരിശോധിക്കണമെന്ന ആവശ്യം കൊവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ നടന്നിരുന്നില്ല.


