ട്രെയിന്‍ പാളത്തില്‍ യുവാവിന്റെ ആത്മഹത്യാശ്രമം; രക്ഷപെട്ടത് തലനാരിഴയ്ക്ക്

മുംബൈ: പാഞ്ഞെത്തിയ ട്രെയിനിന് മുന്നില്‍ നിന്ന് കഷ്ടിച്ച് രക്ഷപെട്ട ഒരാളുടെ വിഡിയോണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടികൊണ്ടിരിക്കുന്നത്. ട്രെയിന്‍ വരുന്നതിന് തൊട്ടുമുമ്പ് ആത്മഹത്യ ചെയ്യാനായി ട്രാക്കില്‍ കിടക്കുകയായിരുന്ന യുവാവിന്റെ തൊട്ടടുത്തുവച്ച് ലോക്കോ പൈലറ്റ് എമര്‍ജന്‍സി ബ്രേക്കിട്ടതുകൊണ്ടാണ് യുവാവ് രക്ഷപ്പെട്ടത്. മുംബൈ സബര്‍ബണ്‍ റെയില്‍വേ നെറ്റ്വര്‍ക്കിലെ സേവ്രി സ്റ്റേഷനിലാണ് നെട്ടിക്കുന്ന സംഭവം.

मोटरमैन द्वारा किया गया सराहनीय कार्य : मुंबई के शिवड़ी स्टेशन पर मोटरमैन ने देखा कि एक व्यक्ति ट्रैक पर लेटा है उन्होंने तत्परता एवं सूझबूझ से इमरजेंसी ब्रेक लगाकर व्यक्ति की जान बचाई।
आपकी जान कीमती है, घर पर कोई आपका इंतजार कर रहा है। pic.twitter.com/OcgE6masLl
— Ministry of Railways (@RailMinIndia) January 2, 2022
ഒരു ട്രെയിന്‍ പാഞ്ഞുവരുമ്പോള്‍ റെയില്‍വേ ട്രാക്കിലൂടെ മന്ദഗതിയില്‍ നടന്നുനീങ്ങുന്ന ആളെയാണ് ദൃശ്യങ്ങളില്‍ കാണുന്നത്. ഇയാള്‍ പിന്നീട് ട്രാക്കില്‍ കിടക്കുന്നതും വീഡിയോയില്‍ കാണാം. ഇതോടെ ലോക്കോ പൈലറ്റ് എമര്‍ജന്‍സി ബ്രേക്കിട്ട് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. ട്രാക്കില്‍ കിടന്ന ആളുടെ സമീപത്തെത്തിയപ്പോള്‍ ട്രെയിന്‍ പെട്ടെന്ന് നിന്നു. ഈ സമയം ആര്‍ പി എഫ് ഉദ്യോഗസ്ഥര്‍ പാഞ്ഞെത്തി ട്രാക്കില്‍ കിടന്നയാളെ മാറ്റുന്നതും ദൃശ്യത്തില്‍ കാണാം.

റെയില്‍വേ മന്ത്രാലയത്തിന്റെ ട്വിറ്റര്‍ പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഡ്രൈവറുടെ പ്രവൃത്തി അഭിനന്ദനം അര്‍ഹിക്കുന്നതാണെന്നും അദ്ധേഹത്തിന്റെ തക്കസമയത്തുള്ള ഇടപെടല്‍ മൂലമാണ് ഒരു ജീവന്‍ രക്ഷിച്ചെന്നുമാണ് വിഡിയോയ്ക്ക് അടികുറിപ്പ് ഇട്ടിരിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ നിരവധി ആളുകളാണ് ലോക്കോപൈലറ്റിന് അഭിനന്ദനങ്ങളുമായി രംഗത്തെത്തിയത്.
