മാനിപുരത്ത് പ്രവര്‍ത്തനമാരംഭിക്കുന്ന ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്റര്‍ ഉദ്ഘാടനം ഇന്ന്

കൊടുവള്ളി: മാനിപുരത്ത് സ്ഥാപിച്ച ശിഹാബ് തങ്ങള്‍ ഡയാലിലിസ് സെന്റര്‍ ഇന്ന് വൈകീട്ട് നാലുമണിക്ക് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നാടിന് സമര്‍പ്പിക്കും. സമ്മേളന ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിര്‍വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍ എം പി, പി എം എ സലാം, എം കെ രാഘവന്‍ എം പി, എം കെ മുനീര്‍ എം എല്‍ എ, ഉമ്മര്‍ പാണ്ടികശാല, നജീബ് കാന്തപുരം എം എല്‍ എ എന്നിവര്‍ പങ്കെടുക്കും.

