മായനാട് ഒഴുക്കര പ്രദേശത്തെ ടാറിങ് പ്രവര്‍ത്തി മന്ത്രി സന്ദര്‍ശിച്ചു

കോഴിക്കോട്: മെഡിക്കല്‍ കോളേജ്-കുന്ദമംഗലം റോഡിലെ മായനാട് ഒഴുക്കര ടാറിങ് പ്രവര്‍ത്തി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് സന്ദര്‍ശിച്ചു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്നായിരുന്നു സന്ദര്‍ശനം.

മായനാട് ഒഴുക്കര ടാറിങ് റോഡ് പ്രവൃത്തി സംബന്ധിച്ച റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാന്‍ പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയറോട് മന്ത്രി ആവശ്യപ്പെട്ടു. അപാകതകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അത് ഉടന്‍ പരിഹരിക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി.

