മുസ്ലിം ലീഗ് ജനകീയ രാഷ്ട്രീയത്തിന് പുതിയ മാനം നല്‍കി; ടി പി അഷ്‌റഫലി

കൊടുവള്ളി: കരുണയുടെയും സഹാനുഭൂതിയുടേയും ജനകീയ രാഷ്ട്രീയത്തിന്റെയും പുതിയ മാനം സമൂഹത്തിന് പരിചയപ്പെടുത്തി കൊടുത്ത രാഷ്ട്രീയ കക്ഷിയാണ് മുസ്ലിം ലീഗെന്ന് എം എസ് എഫ് ദേശീയ പ്രസിഡണ്ട് ടി പി അഷ്‌റഫലി. കൊടുവള്ളി മുന്‍സിപ്പല്‍ മുസ്ലിം ലീഗ് മാനിപുരത്ത് നിര്‍മ്മിച്ച ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന വിദ്യാര്‍ത്ഥി-യുവജന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.

കൊടുവള്ളി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി എം നസീഫ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എം എ റസാഖ് മാസ്റ്റര്‍, ജില്ലാ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ടി മൊയ്തീന്‍ കോയ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. കെ വി മുഹമ്മദ്, സി കെ റസാഖ്, ഷംസുദ്ധീന്‍ കളത്തിങ്ങല്‍, സി പി ഫൈസല്‍, റഫീഖ് കൂടത്തായി, ഒ കെ ഇസ്മയില്‍,ജാബിര്‍ കരീറ്റിപറമ്പ്, ഫാസില്‍ അണ്ടോണ, കെ സി ഷാജഹാന്‍, ഷഫീഖ് വാവാട്,സിനാന്‍ പാലാഴി, കാദര്‍കുട്ടി നരുക്കില്‍ എന്നിവര്‍ പ്രസംഗിച്ചു. എന്‍ കെ മുഹമ്മദലി സ്വാഗതവും ഒ പി മജീദ് നന്ദിയും പറഞ്ഞു.

