ഓടക്കുഴല്‍ പുരസ്‌കാരത്തിന് അര്‍ഹയായത് സാറാ ജോസഫ്

ഗുരുവായൂരപ്പന്‍ ട്രസ്റ്റിന്റെ 2021-ലെ ഓടക്കുഴല്‍ പുരസ്‌കാരത്തിന് അര്‍ഹയായത് സാഹിത്യക്കാരി സാറാ ജോസഫ്. ‘ബുധിനി’ എന്ന നോവലിനാണ് സാറാ ജോസഫിന് പുരസ്‌കാരം ലഭിച്ചത്. 30,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് ഓടക്കുഴല്‍ പുരസ്‌കാരം. ഡോ. എം ലീലാവതിയാണ് സാറാ ജോസഫിന് പുരസ്‌കാരം സമ്മാനിക്കാന്‍ പോകുന്നത്. 1968 ല്‍ ജി ശങ്കരക്കുറുപ്പ് ജ്ഞാനപീഠ പുരസ്‌കാര തുകയുടെ ഒരു പങ്ക് ഉപയോഗിച്ച് രൂപവല്‍ക്കരിച്ച ഗുരുവായൂരപ്പന്‍ ട്രസ്റ്റാണ് ഓടക്കുഴല്‍ പുരസ്‌കാരം നല്‍കുന്നത്.

