ട്രെയിനില്‍ യുവാവിനെ പൊലീസ് മര്‍ദിച്ച സംഭവത്തില്‍ എ എസ് ഐക്കെതിരെ അച്ചടക്ക നടപടി

കണ്ണൂര്‍: ട്രെയിനില്‍ യുവാവിനെ പൊലീസ് മര്‍ദിച്ച സംഭവത്തില്‍ എഎസ്‌ഐക്കെതിരെ അച്ചടക്ക നടപടി. എ എസ് ഐ എം സി പ്രമോദിനെ റെയില്‍വേയില്‍ നിന്ന് മാറ്റും. ഇയാള്‍ക്കെതിരെ റെയില്‍വേ എസ് പി അന്വേഷണത്തിന് ഉത്തരവിട്ടു. ഇന്നലെയാണ് ട്രെയിനില്‍ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്‌തെന്ന പേരില്‍ യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചത്.

