എസ് പി സി അവധിക്കാല ക്യാമ്പ് ‘ജീവനം’ സംഘടിപ്പിച്ചു


പൂനൂര്‍: പൂനൂര്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍എസ് പി സിയൂണിറ്റിന്റെ അവധിക്കാല ക്യാമ്പ് ‘ജീവനം’ സംഘടിപ്പിച്ചു. കേഡറ്റുകളുടെ ശാരീരിക മാനസിക ആരോഗ്യത്തിന് പ്രാധാന്യം നല്‍കുന്ന വിവിധ ക്ലാസുകളും യോഗ,പരേഡ്, ഫിസിക്കല്‍ ട്രെയിനിങ്ങ് എന്നിവയും നടത്തി.
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി കെ അനിത ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എം കെ സുരേഷ്‌കുമാര്‍ പതാക ഉയര്‍ത്തി.

പി ടി എ പ്രസിഡന്റ് എന്‍ അജിത്കുമാര്‍ അധ്യക്ഷനായി. ബാലുശ്ശേരി ബ്ലോക്ക് വൈസ് പ്രസിഡന്റ് ടി എം ശശി,ബ്ലോക്ക് പഞ്ചായത്ത്മെമ്പര്‍ പി സാജിത, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ആനിസ ചക്കിട്ടകണ്ടി, പ്രിന്‍സിപ്പാള്‍ ടി ജെ പുഷ്പവല്ലി, അബ്ദുല്‍ സത്താര്‍, എ വി മുഹമ്മദ്, കെ അബ്ദുസ്സലീം, സി പി ഒ ജാഫര്‍ സാദിഖ്,എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ വി അബ്ദുല്‍ ബഷീര്‍ സ്വാഗതവും സീനിയര്‍കേഡറ്റ് അഹമ്മദ് സനാബില്‍ നന്ദിയും പറഞ്ഞു.


