ട്രെയിനില്‍ യാത്രക്കാരനെ ചവിട്ടിയ എസ് ഐക്ക് സസ്പെന്‍ഷന്‍; യാത്രക്കാരന്‍ മദ്യപിച്ച് ബഹളമുണ്ടാക്കുകയും യാത്രക്കാരോട് മോശമായി പെരുമാറുകയും ചെയ്തുവെന്ന് അന്വേഷണ റിപ്പോര്‍ട്ട്

തിരുവനന്തപുരം: ടിക്കറ്റില്ലാതെ യാത്രചെയ്‌തെന്നും സ്ത്രീകളെ ശല്യംചെയ്‌തെന്നും ആരോപിച്ച് ട്രെയിനില്‍ പോലീസ് ഉദ്യോഗസ്ഥന്‍ യാത്രക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ എ.എസ്.ഐക്ക് സസ്‌പെന്‍ഷന്‍. യാത്രക്കാരനെ ചവിട്ടിയ എ എസ് ഐ പ്രമോദിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

ട്രെയിനില്‍ യാത്രക്കാരനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. യാത്രക്കാരനെ മര്‍ദിച്ചത് പോലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണെന്നാണ് പോലീസ് വിലയിരുത്തല്‍. ഇതിനെ തുടര്‍ന്നാണ് ഇന്റലിജന്‍സ് എ.ഡി.ജി.പി യുടെ നടപടി.

മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോയ മാവേലി എക്‌സ്പ്രസ് ഇന്നലെ രാത്രി തലശ്ശേരി പിന്നിട്ടപ്പോഴായിരുന്നു സംഭവം. യാത്രക്കാരന്‍ മദ്യപിച്ച് ബഹളമുണ്ടാക്കുകയും യാത്രക്കാരോട് മോശമായി പെരുമാറുകയും ചെയ്തുവെന്ന് പോലീസും മറ്റ് യാത്രക്കാരും പറഞ്ഞിരുന്നു. എന്നാല്‍ ബൂട്ടിട്ട് ചവിട്ടിയത് തെറ്റാണെന്നാണ് കണ്ടെത്തല്‍.
