രജ്ഞിത്ത് വധക്കേസില്‍ രണ്ട് എസ് ഡി പി ഐ പ്രവര്‍ത്തകര്‍ കൂടി കസ്റ്റഡിയില്‍

ആലപ്പുഴ: രജ്ഞിത്ത് വധക്കേസില്‍ രണ്ട് എസ് ഡി പി ഐ പ്രവര്‍ത്തകര്‍ കൂടി കസ്റ്റഡിയില്‍. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ആലപ്പുഴ സ്വദേശികളാണ് കസ്റ്റഡിയിലായത്. ഇതോടെ പിടിയിലായ കൊലയാളി സംഘാംഗങ്ങളുടെ എണ്ണം 6 ആയി. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത നാലു പേരടക്കം 12 പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു.