എ എ പിക്ക് തിരിച്ചടിയായി ഉത്തരാഖണ്ഡില്‍ വര്‍ക്കിങ് പ്രസിഡന്റ് അനന്ത് റാം ചൗഹാന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

ഉത്തരാഖണ്ഡ്: മാസങ്ങള്‍ക്ക് അപ്പുറം നടക്കാനിരിക്കുന്ന ഉത്തരാഘണ്ഡ് തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയിലും ഇത്തവണ വലിയ പ്രതീക്ഷയാണുള്ളത്. ഇതുവരെ ബി ജെ പി-കോണ്‍ഗ്രസ് പോര് മാത്രം കണ്ടുകൊണ്ടിരുന്ന സംസ്ഥാനത്ത് ഇരു പാര്‍ട്ടികളെയും അട്ടിമറിച്ചുകൊണ്ട് കറുത്ത കുതിരകളായി മാറാന്‍ തങ്ങള്‍ക്ക് കഴിയുമെന്നാണ് ആം ആദ്മി പാര്‍ട്ടി അവകാശപ്പെടുന്നത്. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിക്കാനെന്നോണം പാര്‍ട്ടി ദേശീയ കണ്‍വീനറും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ ഉത്തരാഘണ്ഡിലെത്തുന്നുണ്ട്. എന്നാല്‍ കെജ്രിവാള്‍ സംസ്ഥാനത്ത് എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് എ എ പിക്ക് കനത്ത തിരിച്ചടി നല്‍കികൊണ്ട് സംസ്ഥാനത്തെ മുതിര്‍ന്ന നേതാവ് പാര്‍ട്ടി വിട്ടു പോയിരിക്കുന്നത്.

ആം ആദ്മി പാര്‍ട്ടി (എ എ പി) സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് അനന്ത് റാം ചൗഹാനാണ് ഞായറാഴ്ച ദില്ലിയിലെ എ ഐ സി സി ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങില്‍ വെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നതായി അറിയിച്ചു. സംസ്ഥാനത്തെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തന്നെ വിശ്വാസത്തിലെടുക്കാത്തതിനാലാണ് എ എ പിയില്‍ നിന്ന് രാജി വെച്ചതെന്നാണ് ചൗഹാന്‍ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കിയത്. ഉത്തരാഘണ്ഡില്‍ ഗര്‍വാള്‍, കുമയൂണ്‍, തെരായ് മേഖലകളില്‍ എ എ പിക്ക് മൂന്ന് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റുമാരാണുള്ളത്.

‘ഗര്‍വാള്‍ മേഖലയുടെ ചുമതലയുള്ള സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റായിരുന്നു ഞാന്‍, ‘എല്ലാം കൈകാര്യം ചെയ്യുന്നത് ഡല്‍ഹിയില്‍ നിന്നാണ്, എന്തുചെയ്യണം, എപ്പോള്‍ പത്രസമ്മേളനം സംഘടിപ്പിക്കണം തുടങ്ങിയവ. ഇവിടെ ഞങ്ങള്‍ക്ക് ഒന്നും തീരുമാനിക്കാന്‍ കഴിഞ്ഞിരുന്നില്ല അതുകൊണ്ട് എനിക്ക് എ എ പിയില്‍ ശ്വാസംമുട്ടല്‍ അനുഭവപ്പെടുകയും കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിക്കുകയും ചെയ്യുകയായിരുന്നു. 2005ല്‍ ഇന്ത്യന്‍ പോലീസ് സര്‍വീസില്‍ ഉള്‍പ്പെടുത്തിയ പ്രവിശ്യാ പോലീസ് സര്‍വീസ് ഓഫീസര്‍ ചൗഹാന്‍ പറയുന്നു.
ഉത്തരാഖണ്ഡിലെ മുന്‍ പോലീസ് ഇന്‍സ്പെക്ടര്‍ ജനറലായിരുന്ന ചൗഹാനും മറ്റ് പലരും കോണ്‍ഗ്രസ് അംഗത്വമെടുക്കുകയും വിലക്കയറ്റവും തൊഴിലില്ലായ്മയും അഴിമതിയും മൂലം സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളും ദുരിതമനുഭവിക്കുകയാണെന്നുമായിരുന്നു സ്വീകരണ ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിന്റെ മീഡിയ ഇന്‍ചാര്‍ജ് രാജീവ് മെഹ്റിഷി അഭിപ്രായപ്പെട്ടത്. ചൗഹാന്‍ കോണ്‍ഗ്രസില്‍ ചേരുന്നത് തീര്‍ച്ചയായും പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗണേഷ് ഗോഡിയാലും പറഞ്ഞു. അതേസമയം പാര്‍ട്ടിയില്‍ നിന്ന് വലിയ പ്രതീക്ഷകള്‍ ഉണ്ടായിരുന്നുവെന്നും അത് നിറവേറ്റപ്പെടാത്തതിനാല്‍ സംസ്ഥാനത്ത് പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ചൗഹാന് ഒരിക്കലും താല്‍പ്പര്യമില്ലെന്നായിരുന്നു എ എ പി നേതാവ് എസ് എസ് കലര്‍ അഭിപ്രായപ്പെട്ടത്. ‘അതിനാല്‍, അവന്‍ എളുപ്പവഴി തിരഞ്ഞെടുത്ത് കോണ്‍ഗ്രസില്‍ ചേര്‍ന്നു. രാജീവ് മെഹ്റിഷി കൂട്ടിചേര്‍ത്തു.
ഈ വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വലിയ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഉത്തരാഖണ്ഡ്. ബി ജെ പിയും കോണ്‍ഗ്രസും തമ്മിലുള്ള നേര്‍ക്ക് നേര്‍ പോരാട്ടത്തില്‍ ഇരുപാര്‍ട്ടികള്‍ക്കും തുല്യ സാധ്യതയാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നതെങ്കിലും തങ്ങളുടെ വിജയം സുനിശ്ചിതമാണെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. 2002 ല്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 70 സീറ്റില്‍ 36 സീറ്റുകള്‍ നേടിയായിരുന്നു കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയത്. 2007 ല്‍ അധികാരം നഷ്ടമായെങ്കിലും 2021 ല്‍ വീണ്ടും ഭരണത്തില്‍ എത്താന്‍ സധിച്ചു. 2017 ല്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി നേരിടേണ്ടി വരികയായിരുന്നു. 70 ല്‍ 57 സീറ്റും നേടിയായിരുന്നു 2017 ല്‍ ബി ജെ പി അധികാരത്തില്‍ എത്തിയത്. അന്ന് കോണ്‍ഗ്രസിന് വിജയിക്കാന്‍ കഴിഞ്ഞതാവട്ടെ 11 സീറ്റിലും. എന്നാല്‍ ഇത്തവണ ഉറപ്പായും അധികാരം പിടിച്ചെടുക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതീക്ഷ.
READ ALSO: മായനാട് ഒഴുക്കര പ്രദേശത്തെ ടാറിങ് പ്രവര്‍ത്തി മന്ത്രി സന്ദര്‍ശിച്ചു
