മദ്യ ലഹരിയില്‍ പൊലീസിന് നേരെ യുവാവിന്റെ പരാക്രമം

താമരശ്ശേരി: മദ്യ ലഹരിയില്‍ പൊലീസിന് നേരെ യുവാവിന്റെ പരാക്രമം. പുതുപ്പാടി കൊട്ടാരക്കോത്ത് കിളയില്‍ ഷംസീര്‍ എന്ന കുഞ്ഞിയാണ് അക്രമം നടത്തിയത്.

പോലീസ് ജീപ്പിന്റെ ചില്ല് തകര്‍ത്തു. എസ് ഐ ക്കും രണ്ട് പോലീസുകാര്‍ക്കും പരുക്ക്. കൂടുതല്‍ പോലീസ് എത്തി പ്രതിയെ കീഴ്പ്പെടുത്തി.

അമ്പയത്തോടിലെ ബാറില്‍ അക്രമം നടത്തിയപ്പോള്‍ നിയന്ത്രിക്കാന്‍ എത്തിയ പൊലീസിനെയാണ് ഇയാള്‍ ആക്രമിച്ചത്.
