ഡി എന്‍ എ ഫലം അന്വേഷിച്ച് കോടതി; സമയം വേണമെന്ന് ബിനോയ് കോടിയേരി

മുംബൈ: പീഡനക്കേസില്‍ സി പി എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയുടെ ഡി എന്‍ എ പരിശോധനാഫലം പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ട് ബീഹാര്‍ സ്വദേശിനി നല്‍കിയ അപേക്ഷ ഫയലില്‍ സ്വീകരിച്ച് ബോംബെ ഹൈക്കോടതി. ഡി എന്‍ എ ഫലം എവിടെ എന്ന് ചോദിച്ച കോടതിയോട്, പരിശോധനാഫലം സമര്‍പ്പിക്കാന്‍ ഇനിയും സമയം വേണമെന്ന് ബിനോയ് കോടിയേരി ആവശ്യപ്പെടുകയായിരുന്നു. ശേഷം രണ്ടാഴ്ച സമയം കൂടി കോടതി അനുവദിച്ചു കൊടുത്തു. ഫെബ്രുവരി 10ന് അടുത്ത വാദം കേള്‍ക്കും.

കേസ് അനിശ്ചിതമായി നീട്ടിക്കൊണ്ട് പോവരുതെന്നും ഫലം പുറത്ത് വരുന്നതോടെ സത്യം തെളിയിക്കപ്പെടും എന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസം മൂന്നാം തീയതിയാണ് യുവതി ഹൈക്കോടതിയെ സമീപിക്കുന്നത്. 2019 ജൂണിലാണ് ബിനോയിക്കെതിരെ ആരോപണവുമായി മുംബൈ പൊലീസില്‍ യുവതി പരാതി നല്‍കിയത്. ശേഷം ജൂലൈയില്‍ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ഡി എന്‍ എ ടെസ്റ്റ് നടത്തി. 17 മാസങ്ങള്‍ക്ക് ശേഷം 2020 ഡിസംബറിലാണ് ഫലം ലഭിച്ചത്. സീല്‍ ചെയ്ത കവറില്‍ ഇത് കോടതിക്ക് കൈമാറി. ഈ ഫലമറിയാനാണ് യുവതി കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്.

വിവാഹ വാഗ്ദാനം നല്‍കി ബിനോയ് കോടിയേരി തന്നെ പീഡിപ്പിച്ചതായും ഈ ബന്ധത്തില്‍ എട്ട് വയസുളള കുട്ടിയുണ്ടെന്നും യുവതി 2019 ജൂണ്‍ 13ന് പരാതിപ്പെട്ടിരുന്നു. തനിയ്ക്കും കുട്ടിയ്ക്കും ജീവനാംശം നല്‍കണമെന്നാണ് യുവതിയുടെ ആവശ്യം. 2018 ലാണ് ബിനോയ് വിവാഹിതനാണെന്നു തിരിച്ചറിഞ്ഞത്. ഇക്കാര്യം ചോദിച്ചപ്പോള്‍ ആദ്യം കൃത്യമായ മറുപടി ഇല്ലായിരുന്നു. പിന്നീട് ഭീഷണിപ്പെടുത്തിയെന്നും ഫോണ്‍ എടുക്കാതെയായെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.
