നൃത്ത പ്രതിഭകളെയും ഗുരുവിനെയും താമരശ്ശേരിയില്‍ ആദരിച്ചു


താമരശ്ശേരി: ബാംഗളൂരുവില്‍ നടന്ന ദേശീയ നൃത്ത കലോത്സവത്തില്‍ ‘ഓജസ് 2021’ നൃത്തം അവതരിപ്പിച്ച് വിജയം നേടിയ താമരശ്ശേരി ശ്രീ സരസ്വതി സ്‌കൂള്‍ ഓഫ് പെര്‍ഫോമിംഗ് ആര്‍ട്‌സിലെ നൃത്തവിദ്യാര്‍ത്ഥിനികളെയും ഗുരുവിനെയും ആദരിച്ചു. താമരശ്ശേരി ഗവ. സ്‌കൂളില്‍ നടന്ന അനുമോദന ചടങ്ങ് കലാമണ്ഡലം സത്യവ്രതന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ആവണി സുരേഷ്, തീര്‍ത്ഥ വിജേഷ്, തീര്‍ത്ഥ എസ് മോഹന്‍, ഇസ ഷിജോ, റെയോണ എം ആന്റു, തേജസുനില്‍, മിന്റ മനോജ്, ദിയാ ദാസ്, ആര്യ കൃഷ്ണ, അനൈന പ്രദീപ്, അസീന്‍, ടി കെ അനസ്മയ എന്നീ നൃത്തവിദ്യാര്‍ത്തഥികളെയും ഗുരു ഡോ. സജേഷ് എസ് നായറിനെയും സംസ്ഥാനകലോത്സവ വേദികളില്‍ നടന വിസ്മയം തീര്‍ത്ത ഗുരുവിന്റെ ശിഷ്യരായ ആര്‍ദ്രസുനില്‍, ഏക്ത സുനില്‍, എം ആര്‍ അഞ്ജന എന്നിവരെയാണ് ആദരിച്ചത്.

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌ക്കൂള്‍ പ്രധാനധ്യാപിക ഷൈലജ ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തി. സുമേഷ്, പ്രൊഫ. കെ എം സുരേഷ്, അനില്‍, സുകന്യ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. കുമാരി റെയാണ ‘ഓജസ് 2021’ അനുഭവങ്ങള്‍ പങ്ക് വെച്ചു. വിശിഷ്ടാതിഥികളെ പൊന്നാടയണിയിച്ചു. സരിത ടീച്ചര്‍ സ്വാഗതവും ജോതി ടീച്ചര്‍ നന്ദിയും പറഞ്ഞു.


