കുറ്റിപ്പുറത്ത് കടന്നല്‍ ആക്രമണത്തില്‍ പരുക്കേറ്റ് യുവാവ് മരിച്ചു

മലപ്പുറം: കുറ്റിപ്പുറത്ത് കടന്നല്‍ ആക്രമണത്തില്‍ പരുക്കേറ്റ് യുവാവ് മരിച്ചു. കുറ്റിപ്പുറം കോരോത്ത് മുസ്തഫയാണ് മരിച്ചത്. 15ലേറെ പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ ഗുരുതരമായി പരുക്കേറ്റ അഞ്ച് പേരെ വാളാഞ്ചേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് മുസ്തഫ അടക്കമുള്ളവര്‍ക്ക് കടന്നല്‍കുത്തേറ്റത്. തുടര്‍ന്ന് വിവിധ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.

