നടന്‍ ഉണ്ണി മുകുന്ദന്റെ ഓഫീസില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്

ഒറ്റപ്പാലം: ചലച്ചിത്ര നടന്‍ ഉണ്ണി മുകുന്ദന്റെ ഓഫിസില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്. ഒറ്റപ്പാലത്തെ ഓഫിസിലാണ് റെയ്ഡ്. കോഴിക്കോട്, കൊച്ചി യൂണിറ്റുകള്‍ സംയുക്തമായാണ് പരിശോധന നടത്തുന്നത്. മേപ്പടിയാന്‍ സിനിമ നിര്‍മാണത്തിലെ പണമിടപാടുകളുമായി ബന്ധപ്പെട്ടാണ് പരിശോധന നടക്കുന്നത്. രാവിലെ ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണ്. റെയ്ഡ് പൂര്‍ത്തിയായാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവും.

താരത്തിന്റെ ഉടമസ്ഥതയിലുള്ള നിര്‍മ്മാണ കമ്പനിയുടെ നിര്‍മ്മാണത്തില്‍ ഒരുങ്ങിയ മേപ്പടിയാന്‍ പുറത്തിറങ്ങാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് റെയ്ഡ്. വിഷ്ണു മോഹന്‍ സംവിധായകനായ ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ തന്നെയാണ് പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്.

