ഇരിങ്ങലില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് മാതൃഭൂമി പത്ര ജീവനക്കാരന്‍ മരിച്ചു

വടകര: ഇരിങ്ങലില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് മാതൃഭൂമി പത്ര ജീവനക്കാരന്‍ മരിച്ചു. മാതൃഭൂമി സര്‍ക്കുലേഷന്‍ വിഭാഗം ജീവനക്കാരന്‍ തിക്കോടി ഊരാം കുന്നുമ്മല്‍ നിഷാന്ത് കുമാര്‍(48) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം.വടകര ഭാഗത്തേക്ക് പോവുകയായിരുന്ന നിഷാന്ത് സഞ്ചരിച്ച ബൈക്കില്‍ എതിര്‍ദിശയില്‍ നിന്നെത്തിയ കാര്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ നിഷാന്തിനെ നാട്ടുകാര്‍ വടകരയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാതാവ്: കമല. ഭാര്യ: ജസ്‌ന. മക്കള്‍: നന്ദിത, നൈനിക.

