സന്നദ്ധപ്രവര്‍ത്തകരുടെ കൂട്ടായ്മയായ മലബാര്‍ സ്റ്റാര്‍ വിംഗ്‌സിന് രൂപംനല്‍കി

പുള്ളാവൂര്‍: മലബാര്‍ സ്റ്റാര്‍ വിംഗ്‌സ് വാട്‌സാപ്പ് കൂട്ടായ്മയുടെ പ്രഥമ സൗഹൃദസംഗമവും ലോഗോപ്രകാശനവും കുന്ദമംഗലം നിയോജക മണ്ഡലം എം എല്‍ എ പി ടി എ റഹീം ഉദ്ഘാടനം ചെയ്തു. കക്ഷി രാഷ്ട്രീയത്തിന് അതീതമായി വിവിധ പ്രദേശങ്ങളിലെ സന്നദ്ധപ്രവര്‍ത്തകരെ ഒരുമിപ്പിച്ചു കൊണ്ട് സേവനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഇത്തരം കൂട്ടായ്മകള്‍ സമൂഹത്തിന് മാതൃകയാണെന്ന് പി ടി എ റഹീം പറഞ്ഞു. സുല്‍ഫി പുള്ളാവൂര്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കുന്ദമംഗലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ യൂസുഫ് നടത്തറമ്മല്‍ മുഖ്യാതിഥിയായിരുന്നു. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ മികച്ച ഇടപെടലുകള്‍ നടത്തുന്ന ഗ്രൂപ്പ് അംഗങ്ങളായ കബീര്‍ കള്ളന്‍തോട്, ഖാലിദ് കൈവേലിമുക്ക് എന്നിവരെയും ലോഗോ ഡിസൈന്‍ ചെയ്ത മന്‍സൂര്‍ ഓമശ്ശേരിയെയും ചടങ്ങില്‍ ആദരിച്ചു. ഗ്രാമപഞ്ചായത്ത് അംഗമായ പി ടി എ റഹ്‌മാന്‍, മിദ്‌ലാജ്, നിസാം കൂമ്പാറ, ടി പി അബൂബക്കര്‍, യൂസുഫ് അലി മടവൂര്‍ എന്നിവര്‍ സംസാരിച്ചു. സാദിഖ് മലയമ്മ സ്വാഗതവും നസീം വി കെ നന്ദിയും പറഞ്ഞു. എന്നും നാടിന് മുതല്‍ കൂട്ടായി ഇനിയും നല്ല പ്രവര്‍ത്തനവുമായി മലബാര്‍ സ്റ്റാര്‍ വിങ്‌സ് ഉണ്ടാകുമെന്ന് അധ്യക്ഷപ്രസംഗത്തില്‍ സുല്‍ഫി പുള്ളാവൂര്‍ പറഞ്ഞു.

