Naattuvaartha

News Portal Breaking News kerala, kozhikkode,

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ സംഘര്‍ഷ സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ സംഘര്‍ഷ സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ആര്‍ എസ് എസ്-എസ് ഡി പി ഐ ശക്തികേന്ദ്രങ്ങളില്‍ ജാഗ്രത പാലിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി. ഇരുപാര്‍ട്ടികളുടേയും ജാഥകളിലും പൊതുപാരിടകളിലും പ്രശ്നസാധ്യതയുണ്ടോയെന്ന് നിരീക്ഷിക്കണമെന്നും പൊലീസിന് നിര്‍ദേശം നല്‍കി.

സംസ്ഥാന രഹസ്യന്വേഷണ വിഭാഗവും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും ഒരു പോലെ പൊലീസിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നാളെ മുതല്‍ സംസ്ഥാനത്ത് ഗൂഢാലോചനയുടെ ഭാഗമായി അസ്വസസ്ഥതകള്‍ സൃഷ്ടിക്കാന്‍ വേണ്ടി ശ്രമങ്ങള്‍ നടക്കുമെന്നാണ് മുന്നറിയിപ്പ്. വലിയ രീതിയിലുള്ള മിന്നല്‍ സംഘര്‍ഷ സാധ്യതയാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഇതിനായുള്ള ആലോചനകളും കോപ്പുകൂട്ടലും നടന്നുവെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നു. സംസ്ഥാനത്ത് ഉടനീളം രഹസ്യാന്വേഷണ ഏജന്‍സി നടത്തിയ വിവരശേഖരണത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ മുന്നറിയിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!