പോക്‌സോ കേസില്‍ കോഴിക്കോട് ജയില്‍ വാര്‍ഡന്‍ അറസ്റ്റില്‍

കോഴിക്കോട്: പോക്‌സോ കേസില്‍ ജയില്‍ വാര്‍ഡന്‍ അറസ്റ്റില്‍. മേപ്പയ്യൂര്‍ സ്വദേശി സുനീഷാണ് അറസ്റ്റിലായത്. മലപ്പുറം സ്വദേശിയായ പന്ത്രണ്ട് വയസ്സുകാരന്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. കോഴിക്കോട് ജയില്‍ വാര്‍ഡനായിരുന്ന ഇയാളെ ഒരു മാസം മുന്‍പ് കണ്ണൂരിലേക്ക് മാറ്റുകയായിരുന്നു. രണ്ട് മാസം മുന്‍മ്പായിരുന്നു കേസിനാസ്പദമായ സംഭവം.

സുനീഷ് സംഭവ സമയം കോഴിക്കോട് ജയില്‍ വാര്‍ഡനായിരുന്നു. കോഴിക്കോട് നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ മുറിയെടുത്താണ് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചത്. താന്‍ പൊലീസുകാരന്‍ ആണെന്നാണ് ഇയാള്‍ കുട്ടിയോട് പറഞ്ഞിരുന്നത്. അതുകൊണ്ട് തന്നെ പൊലീസുകാരന്‍ പീഡിപ്പിച്ചു എന്നാണ് കുട്ടിയുടെ പരാതിയില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ജയില്‍ വാര്‍ഡനാണ് പ്രതിയെന്ന് കണ്ടെത്തുകയായിരുന്നു.

