Naattuvaartha

News Portal Breaking News kerala, kozhikkode,

നെടുമ്പാശ്ശേരിയില്‍ വിദേശ കറന്‍സിയുമായി മൂന്നപേര്‍ പിടിയില്‍

കൊച്ചി: അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച വിദേശ കറന്‍സിയുമായി മൂന്നപേര്‍ പിടിയില്‍. കര്‍ണാടകയില്‍ നിന്ന് എത്തിയവരാണ് പിടിയിലായത്. 57 ലക്ഷം രൂപയുടെ വിദേശ കറന്‍സികളാണ് പിടിച്ചെടുത്തത്. രഹസ്യവിവരത്തെ തുടര്‍ന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയിലാണ് വിദേശ കറന്‍സി പിടികൂടിയത്. ഇന്നു പുലര്‍ച്ചെ 3.30ന് എമിറേറ്റ്സ് വിമാനത്തില്‍ കൊച്ചിയില്‍ നിന്ന് ദുബൈയിലേക്ക് പോകാനെത്തിയ മൂന്നു യാത്രക്കാരില്‍ നിന്നാണ് കറന്‍സി കണ്ടെടുത്തത്. കര്‍ണാടക കേന്ദ്രമായി വിദേശ കറന്‍സി ഇടപാട് നടത്തുന്ന റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സിന് വിവരം ലഭിച്ചിട്ടുണ്ട്. കറന്‍സി കടത്താന്‍ ശ്രമിച്ച യാത്രക്കാരെ കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്യല്‍ തുടരുകയാണ്.


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!