NAATTUVAARTHA

NEWS PORTAL

ട്രെയിനില്‍ പൊലീസിന്റെ ചവിട്ടേറ്റ ആളെ തിരിച്ചറിഞ്ഞു

കണ്ണൂര്‍: മാവേലി എക്സ്പ്രസ്സില്‍ പൊലീസിന്റെ ചവിട്ടേറ്റ ആളെ തിരിച്ചറിഞ്ഞു. ഇരിക്കൂറില്‍ താമസിക്കുന്ന കൂത്തുപറമ്പ് നിര്‍വേലി സ്വദേശി പൊന്നന്‍ ഷമീര്‍ എന്നയാളെയാണ് പൊലീസ് തിരിച്ചറിഞ്ഞത്. മാലപിടിച്ചു പറിക്കല്‍, ഭണ്ഡാരം മോഷണം തുടങ്ങിയ കേസിലെ പ്രതിയാണ് പൊന്നന്‍ ഷമീറെന്ന് പൊലീസ് പറയുന്നു. ടിക്കറ്റില്ലാത്തതിന് യാത്രക്കാരനെ കയ്യേറ്റം ചെയ്തെന്ന ആരോപണത്തില്‍ പൊലീസിനെതിരെ വ്യാപകമായി വിമര്‍ശനം ഉയരുന്നതിനിടെയാണ് പുതിയ വിവരങ്ങള്‍ പുറത്തുവരുന്നത്.

ഇത്തരത്തില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കിയത് ആരാണ് എന്നും പൊലീസ് പരിശോധിക്കുകയാണ്. ഇതിന് പിന്നില്‍ രണ്ട് പേര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് പൊലീസിന്റെ നിലപാട്. ടിക്കറ്റില്ലാതെ സ്ലീപ്പര്‍ കോച്ചില്‍ യാത്ര ചെയ്തുവെന്ന കുറ്റത്തിന് യാത്രക്കാരനെ എഎസ്ഐ പ്രമോദ് ബൂട്ടിട്ട് ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സംഭവത്തിന് പിന്നാലെ എഎസ്ഐ പ്രമോദിനെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!