പൂനൂര്‍ സമസ്ത മഹല്‍ ഉദ്ഘാടന മഹാസമ്മേളനം പണ്ഡിത സംഗമത്തോടെ തുടക്കമായി


പൂനൂര്‍: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പൂനൂരിലെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പണ്ഡിത സംഗമം സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ എം പി ആലിഹാജി അദ്ധ്യക്ഷത വഹിച്ചു. ജമാലുദ്ദീന്‍ വാഫി പ്രാര്‍ത്ഥനയും ബഷീര്‍ റഹ്‌മാനി കൊടുവള്ളി മുഖ്യ പ്രഭാഷണവും നിര്‍വ്വഹിച്ചു. സയ്യിദ് അഷ്‌റഫ് തങ്ങള്‍ തച്ചംപൊയില്‍, ജബ്ബാര്‍ അന്‍വരി, അബ്ദുല്‍ സലാം ലത്തീഫ്വി, മുബഷിര്‍ ഫൈസി, ഉനൈസ് ഫൈസി പ്രസംഗിച്ചു. ഷൗക്കത്ത് മുസ്ലിയാര്‍, സി പി അസീസ് ഹാജി, ജംഷീര്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിക്കുകയും അബ്ദുറസാഖ് ദാരിമി ചടങ്ങിന് സ്വാഗതവും ഫസല്‍ ഒ വി നന്ദിയും പറഞ്ഞു.

സമസ്തയുടെ സമാദരണീയനായ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ജനുവരി 14ന് നാടിന് സമര്‍പ്പിക്കുന്ന സമസ്ത മഹല്‍ (മര്‍ഹൂം എം കെ മൊയ്തീന്‍ ഹാജി സ്മാരകം) ഉദ്ഘാടനത്തോടനുബന്ധിച്ച് മഹല് ഉമറ സംഗമം, വിദ്യാര്‍ത്ഥി യുവജന സംഗമം, പ്രവാസി സംഗമം വരുംദിവസങ്ങില്‍ നടത്തപ്പെടുന്നു. സമാപനാ മഹാസമ്മേളനത്തില്‍ സാദാത്തീങ്ങും, ഉലമാക്കളും ധന്യമാക്കുന്ന വേദിയില്‍ സത്താര്‍ പന്തലൂര്‍, ബഷീര്‍ ഫൈസി ദേശമംഗലം തുടങ്ങിയ പ്രമുഖ നേതാക്കള്‍ എന്നിവര്‍ സംബന്ധിക്കും.


