ഒമിക്രോണ്‍; കൂടുതല്‍ നിയന്ത്രണങ്ങളുമായി സംസ്ഥാനം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണ്‍ പടരുന്ന സാഹചര്യത്തില്‍ പശ്ചാത്തലത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി സംസ്ഥാനം. ഇന്‍ഡോര്‍ പരിപാടികളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം 75 ആയി കുറച്ചു. ഔട്ട് ഡോര്‍ പരിപാടികളില്‍ പരമാവധി 150 പേര്‍ക്ക് പങ്കെടുക്കാം. നേരത്തേ ഇന്‍ഡോറില്‍ നൂറും ഔട്ട് ഡോറില്‍ ഇരുന്നൂറ് പേര്‍ക്ക് പങ്കെടുക്കാമായിരുന്നു. ആളുകള്‍ കൂടുന്നത് ഒഴിവാക്കി, രോഗബാധ പകരുന്നത് കുറയ്ക്കാനാണ് സര്‍ക്കാറിന്റെ നീക്കം. സംസ്ഥാനത്ത് ഇതുവരെ 181 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

