സ്മാര്‍ട് സിറാജുദ്ധീന്‍ 2020 പദ്ധതി സമര്‍പ്പണം നടത്തി

കൊടുവള്ളി: വാവാട് സിറാജുദ്ധീന്‍ ഹയര്‍ സെക്കന്‍ഡറി മദ്റസയില്‍ നടപ്പാക്കിയ സ്മാര്‍ട് സിറാജുദ്ധീന്‍ പദ്ധതി സമര്‍പ്പണം പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. പൂര്‍വ്വ വിദ്യാര്‍ഥികളുടെ കൂട്ടായ്മയില്‍ 20 ലഷത്തിലധികം രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.
ഡിജിറ്റല്‍ ക്ലാസ് മുറികളുടെ ഉദ്ഘാടനവും പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. ചുമരുകള്‍ പെയിന്റ് ചെയ്ത് പഠനാര്‍ഹമായ ചിത്രങ്ങള്‍ കൊണ്ട് അലങ്കരിച്ചു. പുതിയ ഫര്‍ണിച്ചര്‍, ഫാന്‍, ഏസി, സ്മാര്‍ട്ട് ടി വി, മൈക്ക് സെറ്റ് എന്നിവയുള്‍പ്പെടെ സ്ഥാപിച്ച് പൂര്‍ണ്ണമായും ഡിജിറ്റല്‍ ക്ലാസ് മുറികളാക്കി മാറ്റി.

സ്വാഗത സംഘം ചെയര്‍മാന്‍ ഡോ. പി അബ്ദുല്ല അധ്യക്ഷത വഹിച്ചു. അബ്ദുസമദ് പൂക്കോട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തി. സ്മാര്‍ട്ട് 2020 പദ്ധതി ചെയര്‍മാന്‍ പി വി ബഷീര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മഹല്ല് ഖാളി കെ അബ്ദുദുല്ല മുസ്ലിയാര്‍, പി കെ സൈനുല്‍ ആബിദ്, ആര്‍ കെ ജാഫര്‍, ഒ പി മജീദ്, അഷ്‌റഫ് വാവാട്, മുഹമ്മദ് സ്വാലിഹ് ഹൈത്തമി, അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, റാഫി റഹ്‌മാനി, മൂസ വാവാട്, വി പി നാസര്‍, വി ടി ജാഫര്‍, വി എ മജീദ്, എം പി സലിം തുടങ്ങിയവര്‍ സംബന്ധിച്ചു. നഗരസഭ ചെയര്‍മാനും സ്വാഗത സംഘം കണ്‍വീനറുമായ വെള്ളറ അബ്ദുസ്വാഗതവും പി കെ സാജിദ് ഫൈസി നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി സൗഹൃദ സംഗമം, പ്രാര്‍ത്ഥനസംഗമം, മദ്‌റസ സന്ദര്‍ശനം, കുട്ടികളുടെ പരിപാടികള്‍ എന്നിവയും നടന്നു.

