‘കള്ളന്‍ ഡിസൂസ’ എന്ന സിനിമയുടെ ട്രെയിലര്‍ പുറത്ത്

സൗബില്‍ ഷാഹിര്‍ നായകനായി നവാഗതനായ ജിത്തു കെ ജയന്‍ സംവിധാനം ചെയ്യുന്ന ‘കള്ളന്‍ ഡിസൂസ’ എന്ന സിനിമയുടെ ട്രെയിലര്‍ പുറത്ത്. കോമഡിയില്‍ തുടങ്ങി സസ്പന്‍സിലേക്ക് നീങ്ങുന്ന സ്വഭാവമാണ് ട്രെയിലറിനുള്ളത്. സൈന മൂവീസിന്റെ യൂട്യൂബ് ചാനലില്‍ റിലീസായ ട്രെയിലര്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്.

റംഷി അഹ്‌മദാണ് ചിത്രത്തിന്റെ നിര്‍മാണം. സാന്ദ്ര തോമസ് സഹനിര്‍മാതാവാണ്. സജീര്‍ ബാബയാണ് ചിത്രത്തിന്റെ തിരക്കഥ. അരുണ്‍ ചാലില്‍ ക്യാമറ. റിസല്‍ ജയ്‌നി എഡിറ്റര്‍. ലിയോ ടോം, പ്രശാന്ത് കര്‍മ എന്നിവരാണ് സംഗീതം. കൈലാഷ് മേനോന്‍ പശ്ചാത്തല സംഗീതം നിര്‍വഹിക്കും. സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, സുരഭി ലക്ഷ്മി, ഹരീഷ് കണാരന്‍, അപര്‍ണ നായര്‍, ഡോ. റോണി ഡേവിഡ്, വിജയരാഘവന്‍, കൃഷ്ണകുമാര്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

