ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മൂന്നു വിദ്യാര്‍ത്ഥികള്‍ മരിച്ചു

തിരുവനന്തപുരം: അമിത വേഗതയിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മൂന്നു വിദ്യാര്‍ത്ഥികള്‍ മരിച്ചു. നെടുമങ്ങാട് സ്വദേശിയായ സ്റ്റെഫിന്‍(16), പേരൂര്‍ക്കട സ്വദേശികളായ ബിനീഷ്(16), മുല്ലപ്പന്‍(16) എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം വഴയിലയിലാണ് നാടിനെ നടുക്കിയ സംഭവം. മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. മെഡിക്കല്‍ കോളേജില്‍ എത്തിച്ചപ്പോഴേക്കും മൂന്ന് പേരും മരിച്ചിരുന്നു.

