വാളയാറിൽ വിജിലൻസ് റെയ്ഡ്; 67,000 രൂപ കൈക്കൂലി പണം പിടിച്ചെടുത്തു

പാലക്കാട്: വാളയാര്‍ ആര്‍ ടി ഒ ചെക്ക് പോസ്റ്റില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ 67,000 രൂപ കൈക്കൂലി പണം പിടിച്ചെടുത്തു. സംഭവത്തില്‍ അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടിക്ക് ശിപാര്‍ശ ചെയ്തു. ഇന്നലെ രാത്രിയാണ് വിജിലന്‍സ് പരിശോധന നടത്തിയത്. വിജിലന്‍സ് സാന്നിധ്യം തിരിച്ചറിഞ്ഞ ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥര്‍ ഓടിയൊളിക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. പണത്തിന് പുറമെ പഴങ്ങളും പച്ചക്കറികളും ഉദ്യോഗസ്ഥര്‍ കൈക്കൂലിയായി വാങ്ങിയിരുന്നതായി വിജിലന്‍സ് പറഞ്ഞു. പിരിക്കുന്ന പണം കടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് ഏജന്റുമാരുണ്ടായിരുന്നെന്നുമാണ് റിപ്പോര്‍ട്ട്.

