ഒമിക്രോണ്‍; വാളയാര്‍ അതിര്‍ത്തിയില്‍ തമിഴ്‌നാട് പൊലീസ് പരിശോധന ശക്തമാക്കി


വാളയാര്‍: ഒമിക്രോണ്‍ ആശങ്ക പരത്തുന്ന സാഹചര്യത്തില്‍ വാളയാര്‍ അതിര്‍ത്തിയില്‍ തമിഴ്‌നാട് പൊലീസ് പരിശോധന ശക്തമാക്കി. കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ തടഞ്ഞുകൊണ്ടാണ് പരിശോധനകള്‍ നടത്തുന്നത്. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവരേയോ അല്ലെങ്കില്‍ ആര്‍ ടി പി സി ആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരെയോ ആണ് കടത്തി വിടുന്നത്.


