കോണ്‍ക്രീറ്റ് മിക്‌സിംഗ് മെഷീന്‍ ജീപ്പില്‍ കെട്ടി വലിച്ചു കൊണ്ടു പോകവേ സ്‌കൂട്ടറുമായി കൂട്ടിയിടിച്ച് യാത്രികന് ദാരുണാന്ത്യം

വിതുര: കോണ്‍ക്രീറ്റ് മിക്‌സിംഗ് മെഷീന്‍ ആക്ടീവ സ്‌കൂട്ടറുമായി കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം. പാലോട് ആലുംമൂട് പച്ചയില്‍ പുത്തന്‍വീട്ടില്‍ കുമാരപിള്ള(57) ആണ് മരിച്ചത്. ഇന്ന് രാവിലെ ചെറ്റച്ചല്‍ ഇടമുക്കിലാണ് അപകടമുണ്ടായത്. ജീപ്പില്‍ കെട്ടി വലിച്ചു കൊണ്ടു പോയ കോണ്‍ക്രീറ്റ് മിക്‌സിംഗ് മെഷീന്‍ സ്‌കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു.

ജീപ്പ് അമിത വേഗത്തിലാണ് ഓടിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. സ്‌കൂട്ടറുമായി കൂട്ടിയിടിച്ചതിന് ശേഷം ജീപ്പും കോണ്‍ക്രീറ്റ് മിക്‌സിംഗ് മെഷീനും റോഡില്‍ മറിയുകയായിരുന്നു. മരിച്ച കുമാരപിള്ളക്കൊപ്പം യാത്ര ചെയ്തിരുന്ന രതീഷ് നിസാര പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. വിതുര പൊലീസ് സംഭവ സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. കുമാരപിള്ളയുടെ മൃതദേഹം വിതുര താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.

