Naattuvaartha

News Portal Breaking News kerala, kozhikkode,

രാജ്യത്ത് ഒമൈക്രോണ്‍ ബാധിതര്‍ 2000 കടന്നു

രാജ്യത്ത് അരലക്ഷത്തിലേറെ പ്രതിദിന കൊവിഡ് ബാധിതര്‍. ഒമൈക്രോണ്‍ ബാധിതരുടെ എണ്ണവും രണ്ടായിരം പിന്നിട്ടു കഴിഞ്ഞു. കിഴക്കന്‍ സംസ്ഥാനങ്ങളില്‍ രോഗ വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് സംസ്ഥാനങ്ങള്‍ അതീവ ജാഗ്രതയിലാണുള്ളത്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം അമ്പതിനായിരത്തിന് മുകളില്‍ എത്തുന്നത്. 58,097 പേര്‍ക്കാണ് ഏറ്റവും ഒടുവില്‍ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടന്ന 534 മരണങ്ങളും കൊവിഡ് കാരണമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 15,389 പേര് കൂടി രോഗമുക്തി നേടിയതോടെ രോഗം ബാധിച്ചു ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2,14,004 ആയി ഉയര്‍ന്നു. രാജ്യത്തെ ഒമൈക്രോണ്‍ ബാധിതരുടെ എണ്ണത്തിലും വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇത് വരെയായി 2,135 പേര്‍ക്കാണ് രാജ്യത്ത് ഒമൈക്രോണ്‍ വകഭേദം ബാധിച്ചത്. 653 പേര്‍ക്ക് രോഗം ബാധിച്ച മഹാരാഷ്ട്രയാണ് സംസ്ഥാനങ്ങളുടെ പട്ടികയില്‍ മുന്‍പില്‍. ഇതില്‍ 259 പേര് രോഗമുക്തി നേടി. 464 രോഗികള്‍ ഉള്ള ദില്ലിയാണ് തൊട്ടു പിന്നില്‍.

കേരളത്തില്‍ ഇത് വരെ 185 പേര്‍ക്ക് ഒമൈക്രോണ്‍ സ്ഥിരീകരിച്ചെങ്കിലും ഇതില്‍ 58 പേരും രോഗമുക്തി നേടി. കൊവിഡ് പോസിറ്റീവ് ആകുന്ന ഭൂരിഭാഗം പേരിലും ഒമൈക്രോണ്‍ വകഭേദം കണ്ടെത്തുന്നതാണ് രാജ്യത്ത് ജാഗ്രത ശക്തിപ്പെടുത്താന്‍ പ്രധാനകാരണം. നിലവിലുള്ള രാത്രികാല കര്‍ഫ്യുവിന് പുറമേ ദില്ലിയില്‍ വാരാന്ത്യ കര്‍ഫ്യൂവും പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍ണാടകയില്‍ നാളെ മുതല്‍ രാത്രികാല കര്‍ഫ്യൂ ആരംഭിക്കും. രാജ്യത്തെ കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആണോ കൊവിഡ് കേസുകള്‍ ഗണ്യമായി ഉയരുന്നത്. ഇതിനെ തുടര്‍ന്ന് മിസോറാം ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ സര്‍ക്കാരുകള്‍ അതീവ ജാഗ്രതയില്‍ ആണ്. രാജ്യത്തെ വലിയ നഗരങ്ങളില്‍ എത്തുന്ന അന്താരാഷ്ട്ര യാത്രക്കാരെയും കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!