ബാറിലെ അക്രമം അന്വേഷിക്കാനെത്തിയ പോലീസിനെ അക്രമിച്ച പ്രതി റിമാണ്ടില്‍

താമരശ്ശേരി: അമ്പായത്തോടിലെ ബാറിലെ അക്രമം അന്വേഷിക്കാനെത്തിയ പോലീസിനെ അക്രമിച്ച പ്രതി റിമാണ്ടില്‍. പുതുപ്പാടി കൊട്ടാരക്കോത്ത് കിളയില്‍ ഷംസീര്‍ എന്ന കുഞ്ഞിയെയാണ് താമരശ്ശേരി കോടതി റിമാണ്ട് ചെയ്തത്. പോലീസ് ജീപ്പ് തകര്‍ത്തതിനും ഉദ്യോഗസ്ഥരുടെ കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തിയതിനുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. പുതുപ്പാടി കൊട്ടാരക്കോത്ത് കിളയില്‍ ഷംസീര്‍ എന്ന കുഞ്ഞി അമ്പയതോടിലെ ബാറിലെത്തി മദ്യപിക്കുകയും ബാറിനുള്ളില്‍ അക്രമം നടത്തുകയും ചെയ്തു. അക്രമം തടയാന്‍ ശ്രമിച്ചവരേയും ഇയാള്‍ അക്രമിച്ചു. ബാര്‍ ജീവനക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് താമരശ്ശേരി പോലീസ് സ്ഥലത്തെത്തിയത്.

പോലീസ് എത്തിയതോടെ പ്രതി പോലീസിന് നേരെ തിരിഞ്ഞു. കീഴ്‌പെടുത്താനുള്ള പോലീസിന്റെ ശ്രമം പരാചയപ്പെട്ടതോടെ കൂടതല്‍ പോലീസ് സ്ഥലത്തെത്തി. പ്രതിയെ കീഴ്‌പെടുത്തി പോലീസ് ജീപ്പിനുള്ളിലാക്കിയതോടെ ജീപ്പിന്റെ ചില്ല് ഇടിച്ച് തകര്‍ത്തു. പിന്നീട് ആമ്പുലന്‍സ് എത്തിച്ച് അതിലേക്ക് മാറ്റി. താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് എത്തിച്ചപ്പോഴും പ്രതി പരാക്രമം കാണിച്ചിരുന്നു.

ഏറെ പാടുപെട്ടാണ് വൈദ്യ പരിശോധന പൂര്‍ത്തിയാക്കിയത്. രണ്ട് എസ് ഐ മാര്‍ ഉള്‍പ്പെടെ നാലുപേര്‍ക്കാണ് അക്രമത്തില്‍ പരുക്കേറ്റത്. പോലീസിനെ അക്രമിച്ചതിനും കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തിയതിനും പൊതു മുതല്‍ നശിപ്പിച്ചതിനുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ഐ പി സി 332, 353 വകുപ്പുകളും പി ഡി പി പി ആക്ടും ഉള്‍പ്പെടുത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. താമരശ്ശേരി കോടതിയില്‍ ഹാജറാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു.
