Naattuvaartha

News Portal Breaking News kerala, kozhikkode,

കോഴിക്കോട് ബീച്ചില്‍ ബിന്ദു അമ്മിണിക്കെതിരെ അക്രമണം; വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്

കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ വനിതാ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ ഒരാള്‍ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ആക്രമണം ചെറുക്കുന്നതിന്റെ ഭാഗമായി ഇയാളെ ബിന്ദു അമ്മിണിയും മര്‍ദ്ദിക്കുന്നത് വിഡിയോയില്‍ വ്യക്തമാണ്. സ്വന്തം ഫേസ്ബുക്ക് പേജില്‍ ബിന്ദു അമ്മിണി തന്നെയാണ് ഈ വീഡിയോകള്‍ പോസ്റ്റ് ചെയ്തത്.

മദ്യലഹരിയില്‍ ഒരാള്‍ അക്രമിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ വെള്ളയില്‍ പൊലീസ് കേസെടുത്തു. വാഹനം നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഐ പി സി 323, 509 എന്നീ വകുപ്പുകള്‍ പ്രകാരം അടിപിടി, സ്ത്രീകളെ അപമാനിക്കല്‍ എന്നിവ ചുമത്തിയാണ് കേസ് എടുത്തതെന്ന് പൊലീസ് അറിയിച്ചു.

വീഡിയോ….


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!