കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; വാഹനം പൂര്‍ണമായി കത്തിനശിച്ചു

കൊച്ചി: വൈറ്റിലയില്‍ ഓടക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് പൂര്‍ണമായി കത്തിനശിച്ചു. ഇടപ്പള്ളി ഭാഗത്തു നിന്നും ചമ്പക്കര ഭാഗത്തേയ്ക്ക് പോകുന്നതിനിടെ വൈറ്റില ജംങ്ക്ഷനില്‍ വെച്ച് വൈകുന്നേരം നാലര മണിയോടെയാണ് സംഭവം നടന്നത്. അപകടത്തില്‍ ആളപായമില്ലെങ്കിലും തീ അണയ്ക്കാന്‍ ഫയര്‍ഫോഴ്സ് എത്താന്‍ വൈകിയെന്ന് നാട്ടുകാര്‍ പറയുന്നു. ഓടിക്കൊണ്ടിരുന്ന മാരുതി 800 കാറാണ് അഗ്‌നിക്കിരയായത്.

മാര്‍ട്ടിനും സുഹൃത്തുമാണ് കാറിലുണ്ടായിരുന്നത്. പുക ഉയരുന്നത് കണ്ട് ഇരുവരും കാര്‍ നിര്‍ത്തി പുറത്തേക്കിറങ്ങി രക്ഷപ്പെടുകയായിരുന്നു. വൈറ്റില മേല്‍പ്പാലത്തിന് താഴെയാണ് അപകടമുണ്ടായത്. കടവന്ത്രയില്‍ നിന്നും ഫയര്‍ഫോഴ്‌സെത്തിയാണ് തീ കെടുത്തിയത്. റോഡില്‍നിന്ന് ഒരു വശത്തേക്ക് ചേര്‍ന്നാണ് വാഹനമുള്ളത്. അല്‍പ്പം കാലപ്പഴക്കമുള്ള വാഹനമാണ് കത്തിനശിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

