വിദ്യാര്‍ത്ഥിയുടെ സൈക്കിള്‍ മോഷ്ടിച്ചു കൊണ്ടു പോവുന്നതിന്റെ ദൃശ്യങ്ങള്‍ സി സി ടി വി ക്യാമറയില്‍

താമരശ്ശേരി: പുതുപ്പാടി കൈതപ്പൊയിലില്‍ വിദ്യാര്‍ത്ഥിയുടെ സൈക്കിള്‍ മോഷ്ടിച്ചു കൊണ്ടു പോവുന്നതിന്റെ ദൃശ്യങ്ങള്‍ സി സി ടി വി ക്യാമറയില്‍ പതിഞ്ഞു. ലിസ കോളേജിലെ വിദ്യാര്‍ത്ഥിയുടെ സൈക്കിളാണ് മോഷ്ടിക്കപ്പെട്ടത്. ഫീല്‍ഡ് മാര്‍ക്കറ്റിംഗിനെന്ന പോലെ ബാഗും ഐ ഡി കാര്‍ഡും ധരിച്ചെത്തിയ ആളാണ് സൈക്കിള്‍ മോഷ്ടിച്ചത്. ഇന്ന്
ഉച്ചയോടെയായിരുന്നു സംഭവം. രാവിലെ എട്ടേ മുക്കാലിനാണ് വിദ്യാര്‍ത്ഥി സൈക്കിള്‍ കോളേജിന് സമീപത്തെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടത്.

12.25 നാണ് മോഷ്ടാവ് വീട്ടുമുറ്റത്തെത്തിയത്. വീടിന്റെ വാതിലിന് നേരെ നിന്ന ശേഷം സൈക്കിളിനടുത്തെത്തി സൈക്കിളുമായി രക്ഷപ്പെടുകയായിരുന്നു. വീടിന്റെ പിന്‍ വശത്തുകൂടിയാണ് റോഡിലേക്ക് കടന്നത്. കോളേജില്‍ ക്ലാസ് നടക്കുന്ന സമയത്താണ് മോഷണം നടന്നത്. വിദ്യാര്‍ത്ഥി താമരശ്ശേരി പോലീസില്‍ പരാതി നല്‍കി. മോഷ്ടാവിനെ തിരിച്ചറിയുന്നവര്‍ താമരശ്ശേരി പോലീസ് സ്‌റ്റേഷനില്‍ അറിയിക്കണം. ഫോണ്‍: 0495 2222240

