വിശാഖപട്ടണത്ത് മത്സ്യത്തൊഴിലാളികള്‍ ചേരിതിരിഞ്ഞ് രൂക്ഷ ഏറ്റുമുട്ടല്‍

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് മത്സ്യത്തൊഴിലാളികള്‍ ചേരിതിരിഞ്ഞ് രൂക്ഷ ഏറ്റുമുട്ടല്‍. വളയവല ഉപയോഗിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവിലാണ് വിശാഖപട്ടണത്തെ പെഡ ജലാരിപേട്ടയില്‍ ഏറ്റുമുട്ടലുണ്ടായത്. സംഘര്‍ഷത്തില്‍ ഏഴു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. നിരവധി ബോട്ടുകള്‍ക്ക് തീയിടുകയും ചെയ്തു. പോലീസ് എത്തിയാണ് സംഘര്‍ഷം നിയന്ത്രിച്ചത്. വാസവാനിപാലം, ജലാരിപ്പേട്ട മേഖലകളില്‍ നിരോധനജ്ഞ ഏര്‍പ്പെടുത്തിയതായി പോലീസ് അറിയിച്ചു.

