Naattuvaartha

News Portal Breaking News kerala, kozhikkode,

പുതിയാറമ്പത്ത് അപ്പു നായരുടെ ഒന്നാം ചരമ വാര്‍ഷികത്തില്‍ അനുസ്മണ യോഗവും പുഷ്പാര്‍ച്ചനയും നടത്തി

താമരശ്ശേരി: കോണ്‍ഗ്രസ്സ് ബ്ലോക്ക് സെക്രട്ടറി പുതിയാറമ്പത്ത് അപ്പു നായരുടെ ഒന്നാം ചരമവാര്‍ഷികത്തില്‍ അനുസ്മണ യോഗവും പുഷ്പാര്‍ച്ചനയും മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തി. കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ. പി എം നിയാസ് അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡണ്ട് നവാസ് ഈര്‍പ്പോണ അധ്യക്ഷത വഹിച്ചു. ഡി സി സി ജനറല്‍ സെക്രട്ടറി പി സി ഹബീബ് തമ്പി, കെ വി മുഹമ്മദ്, ടി ആര്‍ ഒ കുട്ടന്‍ മാസ്റ്റര്‍, പി ഗിരീഷ് കുമാര്‍, അനില്‍ അണ്ടോണ, കെ സരസ്വതി, ജോബി ഇലന്തൂര്‍, ഷഹീര്‍ എരഞ്ഞോണ, ബാലകൃഷ്ണന്‍ പുല്ലങ്ങോട്, സത്താര്‍ പള്ളിപ്പുറം, എം സി നാസിമുദ്ദീന്‍, ടി പി ഷരീഫ്, കെ കെ ശശി കുമാര്‍, സി മുഹ്‌സിന്‍, അമീറലി കോരങ്ങാട്, വി കെ എ കബീര്‍, ഫസല്‍ കാരാട്ട്, എം പി സി ജംഷിദ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!