കിഴക്കോത്ത് ഗ്രാമപഞ്ചായത്തില്‍ സുഫലം ഫലവൃക്ഷ തൈ വിതരണോദ്ഘാടനം നടന്നു

എളേറ്റില്‍: കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കിയ സുഫലം ഫലവൃക്ഷ തൈകളുടെ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി നസ്റി നിര്‍വഹിച്ചു. വൈ. പ്രസിഡണ്ട് വി കെ അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ കെ ജബ്ബാര്‍ മാസ്റ്റര്‍. റംലമക്കാട്ട് പൊയില്‍, പ്രിയങ്ക കരൂഞ്ഞിയില്‍ മെമ്പര്‍മാരായ കെ കെ മജീദ്. ജസ്‌ന, മംഗലങ്ങാട്ട് മുഹമ്മദ് മാസ്റ്റര്‍.സി എം ഖാലിദ്, വി പി അഷ്‌റഫ്, വഹീദ ടീച്ചര്‍, സാജിദത്ത്, കെ മുഹമ്മദലി, സെക്രട്ടറി മനോജ് കുമാര്‍, അസി. സെക്രട്ടറി മുജീബ്കൃഷി ഓഫീസര്‍ സാജിദ്, എന്‍ കെ അഹമ്മദ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

