1.37 കോടി രൂപയുടെ സ്വര്‍ണവുമായി ബംഗ്ലൂരില്‍ മലയാളി പിടിയിലായി

ബംഗ്ലൂരു: 1.37 കോടി രൂപയുടെ സ്വര്‍ണവുമായി മലയാളി ബംഗ്ലൂരുവില്‍ പിടിയില്‍. മലപ്പുറം സ്വദേശി ഫൈസലാണ് അറസ്റ്റിലായത്. ദുബായില്‍ നിന്നും വരുന്ന വഴി ബംഗ്ലൂരു വിമാനത്താവളത്തില്‍ വച്ചാണ് ഫൈസല്‍ കസ്റ്റംസിന്റെ പിടിയിലാവുന്നത്. ഒന്നര കോടിയോളം വരുന്ന 24 സ്വര്‍ണ ബിസ്‌കറ്റുകളാണ് ഇയാളുടെ പക്കല്‍ നിന്ന് കസ്റ്റംസ് കണ്ടെത്തിയത്.

